Advertisement

അമിത് ഷാ ബിജെപി അധ്യക്ഷപദം ഇന്നൊഴിയും

January 20, 2020
Google News 1 minute Read

ബിജെപി അധ്യക്ഷ പദം ഇന്ന് അമിത്ഷാ ഒഴിയും. പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ജെപി നദ്ദയെ അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുക്കാനാണ് തിരുമാനം. ഇന്ന് തന്നെ ബിജെപി അധ്യക്ഷനായി ജെപി നദ്ദ ചുമതലയേൽക്കും.

50 ശതമാനം സംസ്ഥാന കമ്മറ്റികൾ അധ്യക്ഷനെ തെരഞ്ഞെടുത്താൽ മാത്രമേ ദേശിയ അധ്യക്ഷ പദവിയിൽ തെരഞ്ഞെടുപ്പ് സധ്യമാകു. ഡിസംബറിൽ നക്കേണ്ട തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് നീണ്ടത് ഈ സാഹചര്യത്തിലാണ്. 80 ശതമാനം സംസ്ഥാനകമ്മറ്റികളും ഇപ്പോൾ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഈ സഹചര്യത്തിലാണ് തിങ്കളാഴ്ച ബിജെപി അദ്ധധ്യക്ഷപദവിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുക.

Read Also : അമിത് ഷാ എന്ന വ്യാജേന ഗവർണർക്ക് ഫോൺ കോൾ; വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വരണാധികാരിയായ രാധാമോഹൻസിംഗ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഐകകണ്‌ഠേന ജെപി നദ്ദയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. അധ്യക്ഷനെ നിശ്ചയിച്ച് കഴിഞ്ഞാൽ ബിജെപി ഭരണഘടന അനുസരിച്ച് ദേശിയ സമിതി അതിന് അംഗികാരം നൽകണം. ഇന്ന് തന്നെ ദേശിയ സമിതി ജെപി നദ്ദയെ അദ്ധ്യക്ഷനായി അംഗീകരിക്കും. ഒരാൾക്ക് ഒരുപദവി എന്നതാണ് ബിജെപി അംഗീകരിച്ചിരിക്കുന്ന നയം. ഇതിന് വിരുദ്ധമായി അധ്യക്ഷ പദവിയിലും ആഭ്യന്തരമന്ത്രി പദവിയിലും ഒരേസമയം താൻ തുടരുന്നില്ലെന്ന് അമിത്ഷാ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജെപി നദ്ദ അധ്യക്ഷനായി മാറുന്നത്.

നദ്ദ അധ്യക്ഷനായാലും പാർട്ടിയുടെ ചരട് തന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ സംഘടനാപരമായി തന്നെ അമിത്ഷാ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here