Advertisement

ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന്; സുഭാഷ് വാസുവിനെ പുറത്താക്കികൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും

January 20, 2020
Google News 1 minute Read

ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന് ചേരും. ഉച്ചക്ക് ശേഷം ചേർത്തലയിൽ ചേരുന്ന യോഗത്തിൽ സുഭാഷ് വാസുവിനെ പുറത്താക്കികൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മൈക്രോ ഫിനാൻസ് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം നൽകാത്തതിനാൽ ഇന്ന് ചേരുന്ന യോഗത്തിൽ സുഭാഷ് വാസുവിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിന് ശേഷം തുഷാർ വെള്ളാപള്ളി അറിയിച്ചിരുന്നു.

സംഘടനാ അച്ചടക്കം ലംഘിക്കുകയും മൈക്രോ ഫിനാസ് അടക്കമുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാവുകയും ചെയ്ത സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ ഈ മാസം 15 ന് ചേർന്ന സംസ്ഥാന കൗൺസിലിൽ തന്നെ ധാരണയായിരുന്നു. എന്നാൽ സാങ്കേതികമായി വിശദീകരണം ചോദിച്ചുള്ള കത്തിന് മറുപടി നൽകാൻ 19 വരെ സമയമുണ്ട് എന്നതിനാലാണ് പുറത്താക്കൽ പ്രഖ്യാപനം ഇന്ന് നടക്കുന്ന കൗൺസിലിലേക്ക് മാറ്റിയത്. കേസ് അടക്കമുള്ള വിഷയങ്ങളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന്ു ആവശ്യപ്പെട്ടുകൊണ്ട് സുഭാഷ് വാസുവിന് നൽകിയ കത്തിന് മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പുറത്താക്കൽ നടപടി ഇന്ന് പ്രഖ്യാപിക്കുക.

ബിജെപി പിന്തുണയോടുകൂടിയാണ് തന്റെ നീക്കമെന്നും തുഷാർ വ്യക്തമാക്കുന്നത്. സംഘടനാ നടപടികൾക്ക് പുറമെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനവും സുഭാഷ്വാസു രാജിവെക്കേണ്ടി വരും . അതേസമയം സംഘടനയുടെ അംഗത്വം പോലും തുഷാറിന് ഇല്ലെന്ന വാദമാണ് സുഭാഷ് വാസു ഉന്നയിക്കുന്നത്. വെള്ളാപ്പള്ളി കുടുംബത്തിനെതിരെയുള്ള നീക്കത്തിന് പിന്നിൽ ബിജെപി നേതൃനിരയിൽ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടെന്നാണ് സുഭാഷ് വാസുവിന്റേയും അവകാശ വദം.

ഏതായാലും ഗുരുതര ആരോപണ പ്രത്യാരോപണങ്ങൾ ആണ് ഇരു വിഭാഗവും ഉന്നയിക്കുന്നത്. അതേസമയം സുഭാഷ് വാസുവിനെതിരെ വിവിധ ജില്ലകളിൽ നിന്നുള്ള കൂടുതൽ എസ്എൻഡിപി യൂണിയനുകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Story Highlights- BDJS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here