മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് 

മംഗളൂരു രാജ്യാന്തര  വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബ്.

ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവള അധികൃതർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. സിറ്റി പൊലീസ് കമ്മീഷ്ണർ പിഎസ് ഹർഷയടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights- Bomb, Airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top