പൗരത്വ നിയമ ഭേദഗതി: സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് ശരിയല്ലെന്നും ചട്ടലംഘനങ്ങള്‍ നടത്തിയിട്ട് എന്ത് വിശദീകരണം നല്‍കിയാലും താന്‍ തൃപ്തനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനം തന്നെയെന്നാവര്‍ത്തിച്ച ഗവര്‍ണര്‍, വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും തള്ളി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ്ഇന്ന് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ഗവര്‍ണറെഅവഗണിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here