’50 ലക്ഷം മുസ്ലീം കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്ത് നിന്ന് തുരത്തും; വിവാദ പരാമർശവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

രാജ്യത്തെ അൻപത് ലക്ഷം മുസ്ലീം കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും ആവശ്യമെങ്കിൽ പുറത്താക്കുമെന്നും വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ നിയമ ഭേദഗതി നിയമത്തെ പിന്തുണച്ച് നോർത്ത് 24 പർഗാനാസിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദിലീപ് ഘോഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കുടിയേറ്റക്കാരെ കണ്ടെത്തിയ ശേഷം അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യും. പിന്നെ മുഖ്യമന്ത്രി മമത ബാനർജിക്ക് ആരെയും പ്രീണിപ്പിക്കാനാകില്ലെന്നും ദീലീപ് ഘോഷ് കൂട്ടിച്ചേർത്തു.
വിവാദ പ്രസ്താവനകൾ കൊണ്ട് മുൻപും ദിലീപ് ഘോഷ് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
story highlights- dileep ghosh, bjp, west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here