ആംആദ്മി പാർട്ടിയുടെ ഉറപ്പുകൾ പൊള്ളത്തരം; വിമർശനവുമായി ബിജെപി

ഡൽഹിയിൽ ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ഉറപ്പുകൾ പൊള്ളത്തരമെന്ന് ബിജെപി പറഞ്ഞു. കൂടാതെ നിർഭയ കേസിലും സംസ്ഥാന സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി.
24 മണിക്കൂറും വൈദ്യുതിയും കുട്ടികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ നിരവധി ഉറപ്പുകളാണ് ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ മുന്നോട്ടുവച്ചിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ നൽകിയ ഉറപ്പുകൾ പൊള്ളത്തരമാണെന് ബിജെപി മറുപടി നൽകി. കെജ്‌രിവാളിന് ഡൽഹിയിൽ യാതൊരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.
നിർഭയ കേസ് പ്രതികൾക്ക് വധശിക്ഷ വൈകിപ്പിച്ചത് സംസ്ഥാന സർക്കാരാണെന്ന് ആവർത്തിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു. അതേസമയം ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന കരം സിങ് കർമ്മയ്ക്ക് മങ്കോൾപുരി മണ്ഡലത്തിൽ സീറ്റ് നൽകിയതിൽ ഒരു വിഭാഗം ബിജെപി പ്രവർത്തകർ പ്രതിഷേധത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here