Advertisement

കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം

January 20, 2020
1 minute Read

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതൽ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് മുൻനിർത്തി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, റൺവേ റീ-കാർപ്പറ്റിങ്ങിന്റെ ഭാഗമായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ കാരണം സർവീസുകളിൽ പകലേർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയാണ് ഭൂരിഭാഗം സർവീസുകളും.

Story Highlights- Cochin international airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top