Advertisement

ഒരു ദിവസം ഒരു പരീക്ഷ മാത്രം; ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി സമയം പുനഃക്രമീകരിച്ച് ടൈം ടേബിൾ

January 20, 2020
Google News 0 minutes Read

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയ്ക്കിടയാക്കിയ മാതൃകാ പരീക്ഷ ടൈം ടേബിൾ മാറ്റി. നേരത്തേ ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തി അഞ്ച് ദിവസങ്ങൾ കൊണ്ട് തീർക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയതോടെയാണ് ടൈംടേബിൾ മാറ്റിയത്.

ഒരു ദിവസം ഒരു പരീക്ഷ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ പരീക്ഷാ ടൈം ടേബിൾ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനൊന്നിന് ആരംഭിച്ച് എട്ടു ദിവസംകൊണ്ട് പരീക്ഷ അവസാനിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ. വെള്ളിയാഴ്ച 2 ന് ആരംഭിക്കും.

പ്രാക്ടിക്കൽ പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് രണ്ട് മണിക്കൂർ 45 മിനിട്ടാണ് സമയം. 15 മിനിട്ട് കൂൾ ഓഫ് സമയമാണ്. പ്രാക്ടിക്കൽ ഉള്ളവർക്ക് 15 മിനിട്ട് കൂൾ ഓഫ് സമയം ഉൾപ്പെടെ രണ്ട് മണിക്കൂർ 15 മിനിട്ടാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ സമയം പുനഃക്രമീകരിച്ചത് സ്വാഗതം ചെയ്ത് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here