Advertisement

കേജ്‌രിവാൾ പത്രിക സമർപ്പിച്ചു

January 21, 2020
1 minute Read

ഡൽഹി മുഖ്യമന്ത്രിയും ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടുംബ സമേതം ജാംനഗർ മജിസ്ട്രേറ്റിന് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. അതേ സമയം ന്യൂ ഡൽഹി മണ്ഡലത്തിൽ കെജ്രിവാളിനെതിരെ സ്ഥാനാർത്ഥിയെ മാറ്റുമെന്ന വാർത്ത ബിജെപി നിഷേധിച്ചു. അതിനിടെ മൂന്നാ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചു.

കുടുംബ സമേതമാണ് അരവിന്ദ് കെജ്രിവാൾ ജാംനഗർ മജിസ്ട്രേറ്റിന് മുമ്പാകെ എത്തിയത്. പത്ത് മിനിറ്റിനുള്ളിൽ പത്രിക സമർപ്പണം പൂർത്തിയാക്കി. റോഡ് ഷോ നീണ്ടു പോയതിനെ തുടർന്ന് ഇന്നലെ പത്രിക സമർപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. കെജ്രിവാളിനെതിരെ സ്ഥാനാനാർത്ഥിയെ മാറ്റില്ലെന്ന് ബിജെപി പ്രതികരിച്ചു. സുനിൽ യാദവ് ആണ് സ്ഥാനാർത്ഥിയെന്നും ആശയ കുഴപ്പമില്ലെന്നും ബിജെപി പ്രതികരിച്ചു.

അതിനിടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചു. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഓഖ്ലയിൽ നിന്ന് പർവേശ് ഹാഷ്മിയും മെഹ്റോളിയിൽ നിന്ന് മോഹിന്ദർ ചൗധരിയും ജനവിധി തേടും. രണ്ട് ഘട്ടമായി 70 ൽ 61 സ്ഥാനാർത്ഥികളെ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Story Highlights: Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top