വർക്കലയിൽ എട്ടംഗ പെൺവാണിഭ സംഘം പിടിയിൽ; പെൺവാണിഭം നടത്തിവന്നത് ഹോംസ്‌റ്റേയുടെ മറവിൽ

വർക്കല കുരയ്ക്കണ്ണിയിൽ പെൺവാണിഭം നടത്തിയവന്ന എട്ടംഗസംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ വെൺകുളം കളിക്കൂട്ടംവിളയിൽ ബിന്ദു( 45), കിളിമാനൂർ പുളിമാത്ത് കാളിക്കുഴി എസ്.ബി. ഭവനിൽ ജിഷ്ണു( 22), ഇടവ പുന്നക്കുളം ഫാത്തിമ മൻസിലിൽ സുധീർ( 46), കല്ലറ പാങ്ങോട് സായൂജ്യ ഭവനിൽ സാജു( 34), വർക്കല കുരയ്ക്കണ്ണി ഗായത്രി നിവാസിൽ അഭിലാഷ്( 30), കുരയ്ക്കണ്ണി പറമ്പുവിളയിൽ നിഷാദ്( 35), കൊല്ലം പെരുമ്പുഴ മോദീൻമുക്ക് രാജവിലാസത്തിൽ രാജി( 45), മകൾ ദീപ( 26) എന്നിവരാണ് പിടിയിലായത്.
കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്ത് നടത്തിവന്ന യെല്ലോ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പെൺവാണിഭം നടത്തിവന്നത്. ബിന്ദുവും പരവൂർ സ്വദേശി ഗിരീഷ് എന്നയാളും ചേർന്നാണ് പെൺവാണിഭം നടത്തിയത്. ബിന്ദുവാണ് ആവശ്യക്കാർക്കായി പെൺകുട്ടികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്. ഒരു കാർ, രണ്ട് ബൈക്ക്, 30000 രൂപ, ഏഴ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ വനിതാ എസ്.ഐ. ലിസി, ഗ്രേഡ് എസ്.ഐ. സുനിൽകുമാർ, ഗ്രേഡ് എ.എസ്.ഐ. മാരായ ഷൈൻ, നജീബ്, എസ്.സി.പി.ഒ. സെബാസ്റ്റ്യൻ, സി.പി.ഒ. മാരായ നാഷ്, അജീസ്, വനിതാ പോലീസുകാരായ സൗമ്യ, ഹസീന എന്നിവർ ചേർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Story Highlights- Sex Racket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here