സര്‍ക്കാര്‍ നീക്കം ഗവര്‍ണറെ അറിയിക്കാന്‍ ഭരണഘടനാ ബാധ്യതയില്ല: മന്ത്രി എ കെ ബാലന്‍

സര്‍ക്കാര്‍ നീക്കം ഗവര്‍ണറെ അറിയിക്കാന്‍ ഭരണഘടനാ ബാധ്യതയില്ലെന്ന് മന്ത്രി എ കെ ബാലന്‍. കോടതിയെ സമീപിക്കാന്‍ ഭരണഘടനയിലെ വ്യവസ്ഥകളാണ് ഉപയോഗപ്പെടുത്തിയത്. മുന്‍പും സഭ ഇത്തരം പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും മന്ത്രി എ കെ ബാലന്‍ വയനാട്ടില്‍ പറഞ്ഞു. സുപ്രിംകോടതിയെ സമീപിക്കാന്‍ സമ്മതം വാങ്ങണമെന്നായിരുന്നു ആദ്യം ഗവര്‍ണര്‍ പറഞ്ഞത്. പിന്നീട് അറിയിച്ചാല്‍ മതിയെന്നായെന്നും എ കെ ബാലന്‍ പറഞ്ഞു.
അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി സംസ്ഥാനത്തെ മുന്‍ഗവര്‍ണറും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവം രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുന്ന വിവരം ഗവര്‍ണറെ അറിയിക്കേണ്ടതില്ല. ഭരണഘടനാ ബാധ്യതയായല്ല, മറിച്ച് മര്യാദയെന്ന നിലയില്‍ വേണമെങ്കില്‍ അറിയിക്കാമെന്ന് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിയമത്തിലും അത്തരത്തില്‍ തന്നെയാണ് വ്യക്തമാക്കുന്നതെന്നും സദാശിവം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here