Advertisement

കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണം: ആര്‍എസ്എസ്

January 21, 2020
Google News 0 minutes Read

ബിജെപി ഭാരവാഹി തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് യോജിച്ച പദവി നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കാനാണ് സാധ്യത. അതേസമയം, ജനുവരി 24 ന് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും.

കേന്ദ്ര ബിജെപി നേതൃത്വത്തിന് മുന്‍പാകെയാണ് ആര്‍എസ്എസ് പുതിയ ഉപാധി വച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന് കൃത്യമായ ചുമതല നല്‍കാന്‍ കേന്ദ്രം തയാറാകണം. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യം.

ആദ്യഘട്ടത്തില്‍ കുമ്മനത്തെ ദേശീയ സെക്രട്ടറിയാക്കാം എന്നൊരു നിര്‍ദേശം കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഗവര്‍ണറായിരുന്ന വ്യക്തിക്ക് ദേശീയ സെക്രട്ടറി സ്ഥാനത്തിനും മുകളിലൊരു പദവി നല്‍കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇനി തീരുമാനമെടുക്കേണ്ടത്.

സംസ്ഥാന അധ്യക്ഷനായി ആരെ വേണമെങ്കിലും നിയമിക്കാം. എന്നാല്‍ കുമ്മനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നാണ് ആര്‍എസ്എസ് നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here