പ്രതിഷേധങ്ങൾ അതിര് കടക്കരുത്; സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കും: മലപ്പുറം കളക്ടർ

പ്രതിഷേധങ്ങൾ അതിര് കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കളക്ടറുടെ നിർദേശം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുനിരത്തുകൾക്ക് പകരം മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് കളക്ടറുടെ അഭ്യർത്ഥന. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ ഇപ്പോൾ നിലവിലുള്ള നിബന്ധന കർശനമായി പാലിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: മരക്കാറിലെ കീർത്തി സുരേഷിന്റെയും അർജുന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്ത്
സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും സമാധാനം ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാൽ മറ്റ് മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ അനുവദിക്കില്ല. വിഷയം ചർച്ച ചെയ്യാൻ താലൂക്ക് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും യോഗം വിളിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാ ഭാരവാഹികൾ, വ്യാപാര സംഘടന പ്രതിനിധികൾ, മഹല്ല് ജമാഅത്തുകൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here