ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
വിഷയം ഏഴംഗ ബെഞ്ചിന് വിടുന്ന കാര്യവും കോടതി പരിഗണിച്ചേക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ആക്ഷേപം.
അതേസമയം, ജമ്മുകശ്മീരില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം തുടരുകയാണ്. നിതിന്‍ ഗഡ്ഗരി, കിരണ്‍ റിജിജു അടക്കം പത്ത് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെത്തി പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം വിശദീകരിക്കുക. സന്ദര്‍ശനം രണ്ടു ദിവസംകൂടി തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here