Advertisement

ലൈഫ് പദ്ധതിക്കായി ഒരു ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി അബ്ദുള്ള; പാര്‍പ്പിടമൊരുങ്ങുന്നത് 87 കുടുംബങ്ങള്‍ക്ക്

January 22, 2020
1 minute Read

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണത്തിന് തന്റെ പേരിലുള്ള ഒരേക്കര്‍ ഭൂമി സൗജന്യമായി വിട്ട് നല്‍കി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. കടയ്ക്കല്‍ പഞ്ചായത്തിലെ കോട്ടപ്പുറം വാര്‍ഡില്‍ തന്റെ പേരിലുള്ള ഒരേക്കര്‍ ഭൂമിയുടെ ആധാരം അബ്ദുള്ള തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സാധിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ മഹാമനസ്‌കത കൊണ്ട് സാധ്യമാകുന്നത്.

തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983-ല്‍ ആണ് കടയ്ക്കലില്‍ എത്തുന്നത്. കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെ ചെറുകിട ബിസിനസിലേയ്ക്ക് വളര്‍ന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമയവും സമ്പത്തും ചിലവഴിക്കുന്ന അബ്ദുള്ളയോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Story Highlights- abdullah, one acre, life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top