പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ നൂറ്റിമുപ്പത്തിരണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. മുസ്ലിം ലീഗാണ് മുഖ്യകക്ഷി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ, പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടിഎൻ പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി എന്നിവരുടെ ഹർജികളും കോടതിയുടെ പരിഗണനയ്ക്ക് വരും.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കും
കപിൽ സിബൽ അടക്കം മുതിർന്ന അഭിഭാഷകരുടെ നിര തന്നെ ഹാജരാകും. അടിയന്തര സ്റ്റേയെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേൾക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കോടതിയുടെ പരിഗണനയ്ക്ക് വരും.
പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടു പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിലപാട് ഉറച്ച സ്വരത്തിൽ തന്നെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിക്കും. ഭേദഗതിയുടെ ഉദ്ദേശ- ലക്ഷ്യങ്ങളും വിവരിക്കുമെന്നാണ് സൂചന. സ്റ്റേ ആവശ്യത്തിൽ കോടതി എടുക്കുന്ന നിലപാട് നിർണായകമാകും.
ഭേദഗതിയിൽ ഉറച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ സ്റ്റേ ആവശ്യത്തിൽ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. രാജ്യം കാത്തിരിക്കുന്ന കേസിൽ ഭരണഘടനാ വിദഗ്ധർ അടക്കം ഹാജരാകും. അതേസമയം, കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല.
caa, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here