Advertisement

കോൺഗ്രസ് ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും

January 22, 2020
Google News 1 minute Read

കോൺഗ്രസ് ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും. ജംബോ പട്ടിക തന്നെയാകും പുറത്തിറങ്ങുക. ആകെ അഞ്ച് വർക്കിംഗ് പ്രസിഡൻറുമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പട്ടികയിൽ ഉള്ളത്. കെവി തോമസ്, പിസി വിഷ്ണുനാഥ് തുടങ്ങിയവർ വർക്കിംഗ് പ്രസിഡന്റുമാരാകും. ടിഎൻ പ്രതാപൻ എംപിയും കെപി ധനപാലനും വൈസ് പ്രസിഡന്റുമാരാകും. തൃശ്ശൂർ ഡിസിസി പ്രസിഡന്റിനേയും ഇന്ന് പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങിയ കെപിസിസി പുനസംഘടനാ ചർച്ചയാണ് അന്തിമ ധാരണയിൽ എത്തിയിരിക്കുന്നത്. ഇന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ സംഘടനകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായും അവസാനവട്ട ചർച്ച നടത്തി. നൂറിലധികം പേരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.വ ർക്കിങ് പ്രസിഡന്റുമാരായി വിഡി സതീശൻ, കെവി തോമസ്, പിസി വിഷ്ണുനാഥ് എന്നിവർ എത്തും. ടിഎൻ പ്രതാപൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി അടക്കം 13 പേർ വൈസ് പ്രസിഡന്റുമാരാകും. തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച ടിഎൻ പ്രതാപന് പകരം എംപി വിൽസന്റ് പുതിയ ഡിസിസി പ്രസിഡന്റാകും.

പത്മജ വേണുഗോപാൽ, എഎ ഷുക്കൂർ തുടങ്ങിയവർ അടക്കം 20 വരെ ജനറൽ സെക്രട്ടറിമാരും 50 വരെ സെക്രട്ടറിമാരും ഉണ്ടായേക്കും. ഹൈക്കമാന്റിന് കൈമാറിയ പട്ടിക അധ്യക്ഷ സോണിയ ഗാന്ധി ഒപ്പ് വയ്ക്കും. ഇതിന് ശേഷം പട്ടിക പുറത്ത് വിടും.

Story Highlights: Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here