Advertisement

കൊറോണ വൈറസ്; ചൈനയില്‍ ഒരാള്‍ കൂടി മരിച്ചു

January 22, 2020
1 minute Read

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി. കൊറോണ വൈറസ് പടരുന്നതിനെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന നാളെ ജനീവയില്‍ അടിയന്തരയോഗം ചേരാനിരിക്കെയാണ് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. ലോക രാജ്യങ്ങളുടെ ആശങ്ക കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ ജനീവയില്‍ ലോകാരോഗ്യസംഘടന യോഗം ചേരാനിരിക്കെയാണ് ഒരാള്‍ കൂടി മരിച്ചത്.

ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്റെ പ്രാരംഭം മൃഗങ്ങളില്‍ നിന്നാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ തരത്തിലുള്ള ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയ്ക്കു പുറമേ ദക്ഷിണ കൊറിയ, തായ്‌ലന്റ്, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെത്തുന്ന പുതുവര്‍ഷാഘോഷത്തിന്റെ സമയമാണ് ഇപ്പോളെന്നതും രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വൈറസ് ബാധയുള്ളതായി സംശയിക്കുന്ന 218 പേരാണ് ചൈനയിലുള്ളത്.

 

Story Highlights- Coronaviruses, One more person died in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top