വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ ബാബുവിനെ ചോദ്യം ചെയ്തു

മുൻ മന്ത്രി കെ ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. വിജിലൻസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.
അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് തനിക്കില്ലെന്ന് കെ ബാബു പറഞ്ഞു. വിജിലൻസിന്റെ കണ്ടെത്തൽ തെറ്റാണെന്നും കെ ബാബു പറഞ്ഞു.
150 കോടിയുടെ സാമ്പത്തിക ഇടപാടുകൾ കെ ബാബുവിനും കൂട്ടർക്കുമെതിരെ വിജിലൻസ് ആദ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ. എന്നാൽ അന്വേഷണം പൂർത്തിയായപ്പോൾ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമായി വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
Story Highlights- K Babu, ED, Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here