Advertisement

പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്

January 22, 2020
Google News 0 minutes Read

പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഉത്തരവ്. ഈ മാസം എട്ടാം തീയതി കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്.

സെക്രട്ടേറിയേറ്റടക്കമുള്ള സർക്കാർ ഓഫീസുകളിൽ പണിമുടക്കിനെ തുടർന്ന് ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് എത്തിയിരുന്നില്ല. ഹാജർ നിലയും ശമ്പളവും സ്പാർക്ക് സോഫ്റ്റ് വെയർ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശമ്പളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് എട്ടാം തീയതിയിലെ ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചത്. മാത്രമല്ല, പണിമുടക്ക് ദിവസത്തെ ഹാജറിന്റെ കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകാത്ത സ്ഥിതിക്ക് ജനുലവരിയിലെ ശമ്പളം മുടക്കേണ്ട എന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, എട്ടാം തീയതിയിലെ ഹാജർ നില ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here