ഇടുക്കിയിൽ കൃഷി നശിപ്പിച്ച് കാട്ടുപോത്തുകൾ

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി കർഷകരായ ഇടുക്കി മറയൂർ അഞ്ചുനാടിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം ആനാക്കാൽപെട്ടി മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം വ്യാപകമായി മൾബറി, വാഴ കൃഷികള്‍ നശിപ്പിച്ചു.
സൗരോർജവേലി തകർത്ത് കൂട്ടമായെത്തിയ കാട്ടുപോത്തുകൾ ചിറക്കൽ രാജേഷിന്റെ ഒരേക്കറോളം വരുന്ന മൾബറി കൃഷിയാണ് നശിപ്പിച്ചത്. കാട്ടുപോത്തുകൾ ഇലകൾ മുഴുവനായും തിന്ന് നശിപ്പിച്ചത് മൂലം നൂൽ ഉത്പാദനത്തിനുള്ള പുഴുക്കളുടെ ബാച്ച് വയ്ക്കുന്നതിനെ ബാധിച്ചു. മറയൂർ സ്വദേശികളായ ആരോഗ്യസ്വാമിയുടെയും കെ മണികണ്ഠന്റേയും രണ്ടര ഏക്കറോളം പൂർണ വളർച്ചയെത്തിയ വാഴയും മൾബറിയും കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചു. രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന കാട്ടുപോത്ത് ശല്യം ജനങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കുന്നുണ്ട്.
കൂട്ടമായെത്തുന്ന കാട്ടുപോത്ത്, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ വിളവെടുക്കാറായ വേളയിൽ ഒറ്റരാത്രികൊണ്ടാണ് ഏക്കർ കണക്കിന് വിളകൾ പൂർണമായും നശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വനം വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here