കൂത്തുപറമ്പ് റിംഗ് റോഡിന് 32.08 കോടി അനുവദിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ആവിഷ്‌ക്കരിച്ച പുതിയ റിംഗ് റോഡ് നിര്‍മാണത്തിനായി കിഫ്ബി വഴി ആദ്യ ഗഡുവായി 32.08 കോടി രൂപ അനുവദിച്ചു. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ കൂത്തുപറമ്പ് നഗരത്തില്‍ വലിയ ഗതാഗത പ്രശ്‌നമാണ് ഉണ്ടായത്. കൂത്തുപറമ്പിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് ഈ പദ്ധതിയാവിഷ്‌ക്കരിച്ചത്.
വിവിധ വഴികളില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് കൂത്തുപറമ്പ് നഗരത്തില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാന്‍ സാധിക്കും. കണ്ണൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കൂത്തുപറമ്പില്‍ പ്രവേശിക്കാതെ പുറക്കളത്ത് നിന്ന് കുട്ടിക്കുന്ന് വഴി മട്ടന്നൂര്‍ – വയനാട് മേഖലയിലേക്ക് പോകാനും സാധിക്കും. ഇതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പാക്കാനും സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here