Advertisement

കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന് 134.45 കോടി രൂപ

January 22, 2020
Google News 1 minute Read

കോട്ടയം മെഡിക്കല്‍ കോളജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് കിഫ്ബി വഴി 134.45 കോടി രൂപ അനുവദിച്ചു. നിലവിലെ മെഡിസിന്‍ ബ്ലോക്കിനും സിടി ബ്ലോക്കിനും ഇടയിലെ പാര്‍ക്കിംഗ് സ്ഥലത്താണ് ബ്ലോക്ക് നിര്‍മിക്കുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. രണ്ടാം ഘട്ടം ഉള്‍പ്പെടെ ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

എട്ട് നിലകളുള്ള സര്‍ജിക്കല്‍ ബ്ലോക്കില്‍ 540 കിടക്കകള്‍, 42 തീവ്രപരിചരണ കിടക്കകള്‍, 12 ഐസോലേഷന്‍ കിടക്കകള്‍, 14 ശസ്ത്രക്രിയ മുറികള്‍ എന്നിവയും അസ്ഥിരോഗം, സര്‍ജറി, റേഡിയോളജി, റേഡിയോ ഡയഗനോസിസ്, ഇഎന്‍ടി എന്നീ വിഭാഗങ്ങളും ഉണ്ടാവും.

Story Highlights: kottayam medical college hospital, k k shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here