കെപിസിസി ഭാരവാഹി പട്ടിക ഉടന്‍ പ്രഖ്യാപിക്കും: പുറത്തിറങ്ങുക 127 പേര്‍ അടങ്ങുന്ന പട്ടിക

ജംബോ പട്ടികയും ഇരട്ടപദവിയും ഉണ്ടാകില്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ നിലപാട് പൂര്‍ണമായും ഹൈക്കമാന്‍ഡ് നിരാകരിച്ചു. എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടി വന്നു. ഇതോടെ ഇറങ്ങാന്‍ പോകുന്നത് മഹാജംബോ പട്ടിക. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ 13 വൈസ് പ്രസിഡന്റ്മാര്‍ ഉള്‍പ്പെടെ 127 പേരാണ് പട്ടികയില്‍.
36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും പട്ടികയില്‍ ഇടം പിടിച്ചു .അന്തിമ ധാരണയില്‍ എത്തിയതിനിടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. അഞ്ച് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്ളതിനാല്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി ടി സിദ്ദിക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാട് എ ഗ്രൂപ്പ് മുന്നാട്ട് വച്ചു.
നാല് വര്‍ക്കിംഗ് പസിഡന്റ്മാര്‍ മാത്രമെങ്കില്‍ സിദ്ദിഖിനെ ഉള്‍പ്പെടുത്തേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ നിലപാട് എടുത്തിരുന്നു.ഒടുവില്‍ സിദിഖിനെ കൂടി ഉള്‍പെടുത്തി തര്‍ക്കം പരിഹരിച്ചു.
സിദ്ദീഖിന് പകരം യു രാജീവന്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാകും. തൃശൂര്‍ ഡിസിസി പ്രസിഡന്റായി എംപി വിന്‍സെന്റിനേയും നിയമിക്കും.
Story Highlights: kpcc list, mullappally ramachandran