മലപ്പുറത്തെ മധ്യവയസ്‌ക്കന്റെ മരണം; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്

സ്വാഭാവികമാണന്ന് കരുതിയിരുന്ന മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കൊലപാതകം നടത്തിയ ഭാര്യയും കാമുകനും പിടിയിലായി. മദ്യത്തിൽ വിഷം ചേർത്താണ് മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലിയെ ഭാര്യ ഉമ്മുൽസാഹിറയും കാമുകൻ ജയ്‌മോനും ചേർന്ന് കൊലപ്പെടുത്തിയത്.
പ്രതികളെ തമിഴ്‌നാട് ദിൻഡിഗലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യ ഉമ്മുൽസാഹിറക്കെതിരെ ഐപിസി 302ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കി പ്രതി ജയ്‌മോനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Read Also: ഡൽഹിയിൽ അമ്മയെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
2018 സെപ്റ്റംബർ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം കാളികാവിലെ ക്വാർട്ടേഴ്‌സിൽ ഭാര്യ ഉമ്മുൽസാഹിറക്കൊപ്പം താമസിച്ചുവന്നിരുന്ന മരുത സ്വദേശി മുഹമ്മദലിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാൽ മരണം നടന്ന തൊട്ടടുത്ത ദിവസം ഭാര്യ ഉമ്മുസാഹിറയും തൊട്ടടുത്ത ക്വോർട്ടേഴ്സിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി ജയ്‌മോനും ഒളിച്ചോടി. ഇതിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ നൽകിയ പരാതി പ്രകാരമാണ് പൊലീസ് മുഹമ്മദലിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. വിഷാംശം അകത്തുചെന്നാണ് മരിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലായി.
malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here