മംഗലൂരു വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവം; പ്രതി കീഴടങ്ങി

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചത് താനാണെന്ന അവകാശവാദവുമായി യുവാവ് പൊലീസിന് മുമ്പാകെ കീഴടങ്ങി.
ബുധനാഴ്ച രാവിലെയാണ് ഡിജി ഓഫീസിലെത്തി യുവാവ് കീഴടങ്ങിയത്. നിലവിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഹലസുർഗേത് പൊലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് കണ്ടെത്തുന്നത്. രാവിലെ 10 മണിയോടെയാണ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും സമീപം ഉപേക്ഷിച്ച നിലയിൽ ലാപ്‌ടോപ്പ് ബാഗ് കണ്ടെത്തുന്നത്. തുടർന്ന് വിമാനത്താവള അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read Also : മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി
ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിർവീര്യമാക്കിയത്.
പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റർ ചുറ്റളവിൽ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ട്.
Story Highlights- Mangaluru, Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here