നേപ്പാളിൽ മലയാളി കുടുംബത്തിന്റെ മരണം; പോസ്റ്റുമോർട്ടം നാളെ

നേപ്പാളിലെ കാഠ്മണ്ഡുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം നടത്തും.
പോസ്റ്റുമോർട്ടവും എംബാമിങ്ങും പൂർത്തിയായാൽ വ്യാഴാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.
കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. എട്ടുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് കൊണ്ടുവരും. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതിനിടെ സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുടുംബത്തിൻറെ മരണകാരണം കണ്ടെത്താൻ നേപ്പാൾ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.
കാഠ്മണ്ഡുവിൾ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കം എട്ടു പേർ ഇന്നലെ ദാരുണമായി മരിച്ചത്. മുറിയിലെ ഹീറ്റർ തകരാറിലായതിനെ തുടർന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Story Highlights- Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here