Advertisement

അവയവദാനം: രാജ്യാന്തര ശില്പശാല സംഘടിപ്പിച്ചു

January 22, 2020
Google News 1 minute Read

അവയവദാനം, അവയവം മാറ്റിവയ്ക്കല്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേഷന്‍’ എന്ന പേരില്‍ രാജ്യാന്തര ശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.

ലോകമെമ്പാടും അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരുമായുള്ള ചര്‍ച്ചയിലൂടെ ഏറ്റവും അനുയോജ്യമായ ഒരു കേരള മാതൃക വികസിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും കേരളം കാട്ടിയ മാതൃക ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ കേരളത്തെ വല്ലാതെ അലട്ടുന്നുണ്ട്.

പലവിധ കാരണങ്ങളാല്‍ അകാലത്തില്‍ അവയവങ്ങള്‍ക്ക് കേടുപാട് പറ്റുന്നവരാണ് അധികവും. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അവയവദാന പ്രകൃയയിലൂടെ സാധിക്കും. സാമ്പത്തികമോ സാമൂഹികമോ ആയ അവസ്ഥകള്‍ ഒന്നും പരിഗണിക്കാതെ സമൂഹത്തിലെ എല്ലാവരേയും അവയവദാന പ്രകൃയയിലൂടെ പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here