സൗദി അരാംകോ കൂടുതല്‍ ലാഭം നേടുമെന്ന് അല്‍ റാജ്ഹി കാപിറ്റലിന്റെ പഠന റിപ്പോര്‍ട്ട്

സൗദി അരാംകോ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ലാഭം നേടുമെന്ന് അല്‍ റാജ്ഹി കാപിറ്റലിന്റെ പഠന റിപ്പോര്‍ട്ട്. 40 ബില്യണ്‍ റിയാലിന്റെ അധിക വരുമാനമാണ് സൗദി അരാംകോ പ്രതീക്ഷിക്കുന്നത്. അരാംകോ ഷെയറുകളുടെ 4.6 ശതമാനം പരമാവധി ലാഭ വിഹിതം വിതരണം ചെയ്യാന്‍ കഴിയുമെന്നും അല്‍ റാജ്ഹി കാപിറ്റല്‍ വ്യക്തമാക്കി.
2019 ല്‍ 361 ബില്യണ്‍ റിയാലാണ് അരാംകോ ലാഭം നേടിയത്. ഈ വര്‍ഷം 401 ബില്യണ്‍ റിയാല്‍ ലാഭം നേടാന്‍ കഴിയുമെന്നാണ് അല്‍ റാജ്ഹി കാപിറ്റലിന്റെ വിശകലന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഷെയര്‍ മൂല്യത്തിന്റെ 3.6 ശതമാനം മുതല്‍ 4.6 ശതമാനം വരെ ലാഭ വിഹിതം ഈ വര്‍ഷം ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്രതിദിന ഉത്പാദനം 10.3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. ബാരലിന് ശരാശരി 61.3 ഡോളര്‍ ആണ് വില പ്രതീക്ഷിക്കുന്നത്. ഇനീഷ്യല്‍ പബഌക് ഓഫറിംഗിലൂടെ 32 റിയാലിന് അരാംകോ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ 37.5 റിയാലായി ഓഹരി വില ഉയര്‍ന്നു. മറ്റു ക്രൂഡ് ഓയില്‍ ഉത്പാദകരെ അപേക്ഷിച്ച് അരാംകോ ഓഹരി ഉടമകള്‍ക്ക് മികച്ച ലാഭ വിഹിതം ിതരണം ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights- Saudi Aramco is expected to make more profit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here