നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്

നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
ഒരു ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ പ്രതിയാക്കിയ ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവിൽ നിന്ന് സിബിഐ ഓഫീസർ ആണെന്ന വ്യാജേന രണ്ടുപേർ പണം തട്ടാൻ ശ്രമിച്ചിരുന്നു. മണിവർണ റെഡ്ഡി, സെൽവം രാമരാജൻ എന്നിവരാണ് പണം തട്ടാൻ ശ്രമിച്ചവർ. സാംബശിവ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു.
മണിവർണ റെഡ്ഡി, സെൽവം രാമരാജൻ എന്നിവരുമായി ലീന മരിയ പോളിനും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ ചെന്നെയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടി പാർലറിലും റെയ്ഡ് നടത്തിയത്. അതേസമയം കേസിൽ നടിയെ പ്രതിചേർത്തിട്ടില്ല. തുടരന്വേഷണത്തിന് ശേഷമായിരിക്കും ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുകയെന്ന് സിബിഐ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here