Advertisement

സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനവ്

January 23, 2020
Google News 0 minutes Read

സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേർ സൗദി സന്ദർശിച്ചു. സൗദി ജനറൽ അഥോറിറ്റി ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് മേധാവി അഹമ്മദ് ഖത്തീബ് പറഞ്ഞു.
2019 അവസാന പാദത്തിലെ കണക്കാണിത്.

ഓൺലൈൻ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. ചരിത്ര വിനോദ കേന്ദ്രങ്ങളും മക്കയും മദീനയും സന്ദർശിക്കുന്നതിന് സന്ദർശകർക്കുണ്ടായിരുന്ന നിയന്ത്രണവും എടുത്തുമാറ്റിയിട്ടുണ്ട്. സ്ത്രീകൾ പർദ ധരിക്കണമെന്ന് നിയമം ഒഴിവാക്കിയതും സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയതും ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here