Advertisement

സൗദിയില്‍ മാസപ്പിറ കണ്ടു; ബലിപെരുന്നാള്‍ ജൂണ്‍6ന്

12 hours ago
Google News 3 minutes Read
Saudi Arabia sights Dhul Hijjah 1446 AH crescent moon

സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു. ജൂണ്‍ 6 ന് വെള്ളിയാഴ്ച ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ജൂണ്‍ 4 മുതല്‍ 9 വരെയാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. ജൂണ്‍ 5-നാണ് അറഫാ സംഗമം. (Saudi Arabia sights Dhul Hijjah 1446 AH crescent moon)

സൗദിയിലെ തമീറില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. സൗദിക്ക് പുറമെ ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ജൂണ്‍ 6 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. ജൂണ്‍ 4-നാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുക. ജൂണ്‍ 5 വ്യാഴാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 9 തിങ്കളാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും.

Read Also: ‘ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ല, ലീഗ് നേതാക്കളുമായി ചർച്ച തുടരും’; പി.വി അൻവർ

ബലിപെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തിക്കൊണ്ടിരിക്കുകയാണ്. 12 ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഇതിനകം സൗദിയിലെത്തി. ഇന്ത്യയില്‍ നിന്നുള്ള 1,32,000-ത്തോളം തീര്‍ഥാടകരില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ഇതിനകം സൗദിയിലെത്തി. ഇതില്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരെല്ലാം ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇപ്പോള്‍ മദീന സന്ദര്‍ശനത്തിലാണ്. 16,000 ത്തോളം തീര്‍ഥാടകരാണ് കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്നത്. 30-ആം തിയ്യതിയോടെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ അവസാനിക്കും.

Story Highlights : Saudi Arabia sights Dhul Hijjah 1446 AH crescent moon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here