കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച ലഹരി സംഘം പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച ലഹരി സംഘം പിടിയിൽ. കോട്ടയം ഉഴവൂർ സ്വദേശി ക്രിസ്റ്റിൻ ജോസിനെ തട്ടികൊണ്ട് പോയി ഒരു ദിവസം മുഴുവൻ അക്രമിച്ച 5 പേരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കൊടുംങ്ങല്ലൂർ സ്വദേശികളായ 5 പേരാണ് പിടിയിലായത്.
കോട്ടയം ഉഴവൂർ സ്വദേശിയായ ക്രിസ്റ്റിന്റെ ജോസിനെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ രതീഷ്, ബിന്യാമൻ, വിഷ്ണുപ്രസാദ്, രാമചന്ദ്, അൻസാഫ് എന്നിവർ പിടിയിലായത്. ക്രിസ്റ്റിന്റെ സുഹൃത്ത് ഷാൽ ബി നെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.
എന്നാൽ, ഷാൽ ബിനെ കണ്ടെത്താൻ കഴിയാതായതോടെ ക്രിസ്റ്റിനെ അക്രമിക്കുകയായിരുന്നു. ലഹരി കച്ചവടം നടത്തിയിരുന്ന പ്രതികളെ കുറിച്ച് ഷാൽ ബിൽ മുൻപ് പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണം. ക്രിസ്റ്റിനെ കൊടുങ്ങല്ലൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പ്രതികൾ 1 ദിവസം മുഴുവൻ ക്രൂരമായി മർദിച്ചു. തുടർന്ന് ക്രിസ്റ്റിന്റെ പക്കൽ നിന്നും 16000 രൂപയിലധികം വില വരുന്ന മൊബൈൽ ഫോണും, സ്‌കൂട്ടറും തട്ടിയെടുത്തു.
പ്രതികൾ മദ്യം വാങ്ങാൻ പുറത്ത് പോയപ്പോൾ ക്രിസ്റ്റൻ രക്ഷപ്പെട്ട് ഓടുകയും. തൊട്ടടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഈ വീട്ടുകാർ പൊലീസിനെ വിളിക്കുകയും പൊലീസ് ക്രിസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കേസ് ആലുവ പൊലീസിന് കൈമാറിയതോടെ സിഐ നവാസിന്റ നേതൃത്യത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here