Advertisement

കോട്ടയത്ത് അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് മർദ്ദനം

January 23, 2020
1 minute Read

അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് കോട്ടയം നഗരസഭയിൽ മർദ്ദനമേറ്റു. നിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം ആവശ്യപ്പെടുന്നതിനിടെയാണ് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയന് മർദ്ദനമേറ്റത്. നഗരസഭയിൽ കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വിവരാവകാശ നിയമ പ്രകാരം നൽകിയ കത്തിന് മറുപടി തേടി നഗരസഭയിൽ എത്തിയതായിരുന്നു മഹേഷ് വിജയൻ. മണ്ണെടുപ്പുമായി ബദ്ധപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനിയറോട് വിശദാംശങ്ങൾ തിരക്കി മടങ്ങുന്നതിനിടെ നഗരസഭയിലുണ്ടായിരുന്ന ചിലർ മഹേഷനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തല ഭിത്തിയിൽ പിടിച്ച് ഇടിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.

നഗരസഭയിലെ കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന് മഹേഷ് പറഞ്ഞു.

മഹേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി നഗരസഭയുടെ കീഴിൽ നിരവധി അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും നടക്കുന്നുണ്ട്. ഇതിനെതിരെ വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് മഹേഷ് പറയുന്നു.

Story Highlights: Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top