Advertisement

സെലക്ഷൻ കമ്മറ്റിയിലേക്ക് അപേക്ഷിച്ചവരിൽ അഗാർക്കർ ഉൾപ്പെടെ പ്രശസ്ത താരങ്ങൾ; ബിസിസിഐ വിയർക്കും

January 24, 2020
Google News 1 minute Read

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയിലേക്ക് അപേക്ഷിച്ചവർ പ്രശസ്തരായ മുൻ താരങ്ങൾ. അജിത് അഗാർക്കർ, നയൻ മോംഗിയ തുടങ്ങിയ താരങ്ങളാണ് അപേക്ഷ സമർപ്പിച്ചത്. സെലക്ഷൻ കമ്മറ്റിയിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കാണ് താരങ്ങൾ അപേക്ഷ സമർപ്പിച്ചത്. ഇന്ന് (ജനുവരി 24) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

ഇതുവരെ ആകെ എട്ടു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അഗാർക്കറിനും മോംഗിയക്കുമൊപ്പം ലക്ഷ്മൺ ശിവരാമകൃഷ്ണൻ, ചേതൻ ശർമ്മ, അമയ് ഖുറാസിയ, രാജേഷ് ചൗഹാൻ, പ്രിതം ഗന്ധെ എന്നിവരാണ് അപേക്ഷ സമർപ്പിച്ച മറ്റുള്ളവർ. ഇതിൽ അജിത് അഗാർക്കർ സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടാവുമെന്നാണ് വിവരം. നേരത്തെ, ലക്ഷ്മൺ ശിവരാമകൃഷ്ണൻ്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കും എന്ന റിപ്പോർട്ടുകൾ വന്നതിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹവും കമ്മറ്റിയിൽ ഉണ്ടാവും. എന്നാൽ നയൻ മോംഗിയയും ചേതൻ ശർമ്മയും അടക്കം അതിപ്രശസ്തരായ മുൻ താരങ്ങളെ എങ്ങനെ ഒഴിവാക്കും എന്നതും ചോദ്യ ചിഹ്നമാവും.

അപേക്ഷ സമർപ്പിച്ചവരിൽ പ്രിതം ഗന്ധെ മാത്രമാണ് ദേശീയ ടീമിൽ കളിക്കാത്ത താരം. ഓഫ് ബ്രേക്ക് ബൗളറായിരുന്ന അദ്ദേഹം വിദർഭക്കായി 300 വിക്കറ്റുകൾ നേടിയ താരമാണ്. വിദർഭയുടെ ക്യാപ്റ്റനുമായിരുന്നു.

നേരത്തെ, മുംബൈ സീനിയർ സെലക്ഷൻ കമ്മറ്റിയിൽ അംഗമായിരുന്ന അഗാർക്കർ രാജ്യാന്തര മത്സരങ്ങളിൽ 349 വിക്കറ്റുകൾ നേടിയ താരമാണ്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയവരിൽ അഗാർക്കർ മൂന്നാം സ്ഥാനത്താണ്. 288 വിക്കറ്റുകളാണ് അദ്ദേഹത്തിന് ഏകദിനങ്ങളിൽ ഉള്ളത്. നയൻ മോംഗിയ ആവട്ടെ, ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി 188 മത്സരങ്ങളിൽ പാഡ് കെട്ടിയ താരമാണ്. 188 മത്സരങ്ങളിൽ നിന്നായി 2714 റൺസും അദ്ദേഹം സ്വന്തമാക്കി.

Story Highlights: Selection Committee, BCCI, Ajit Agarkar, Nayan Mongia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here