Advertisement

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കൾക്ക് വെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപിയുടെ ട്വീറ്റ്; കേസെടുത്ത് പൊലീസ്

January 24, 2020
6 minutes Read

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കൾക്ക് വെള്ളം നിഷേധിച്ചുവെന്ന  ട്വീറ്റിനെ തുടർന്ന് ബിജെപി വനിതാ എംപി ശോഭ കരന്തലജെക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കുറ്റിപ്പുറം പൊലീസ് ആണ് കേസെടുത്തത്. സേവാഭാരതിയുടെ പ്രവർത്തകനായ ഗണേഷ് ഉൾപ്പടെ മറ്റ് ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിയമ ഭേദഗതിയെ അനുകൂലിച്ച മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ പ്രദേശത്തെ ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു ശോഭ കരന്തലജെയുടെ  ട്വീറ്റ്. കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാൽവെയ്പ് നടത്തിയെന്നാണ് ചിത്രസഹിതം എംപി ട്വീറ്റ് ചെയ്തത്. ആർഎസ്എസിന്റെ സേവാ വിഭാഗമായ സേവാഭാരതിയാണ് ഇവർക്ക് കുടിവെള്ളം നൽകുന്നതെന്നും സമാധാനവാദികളുടെ ഈ അസഹിഷ്ണുത ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമോ എന്നും അവർ ചോദിച്ചു.

Read Also: മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നു; രാജ്ഭവനിലെ ജീവനക്കാരനെ കാണാതായതായി പരാതി

ഇത് വ്യാജ വാർത്തയാണെന്നും കഴിഞ്ഞ വേനൽ കാലത്ത് കുടിവെള്ള വിതരണത്തിന്റെ ചിത്രം ഉപയോഗിച്ചാണ് ഇവർ ട്വീറ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കർണാടകയിലെ ഉഡുപ്പി ചിക്കമംഗളൂരിൽ നിന്നുള്ള എംപിയാണ് ശോഭ. ശോഭയുടെ പോസ്റ്റിനെതിരെ സുപ്രിംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെആർ ആണ് മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.

 

 

 

caa, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top