ശരത് പവാറിന്റെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പ്രതികാരമെന്ന് എന്‍സിപി

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിക്ക് നല്‍കിവന്നിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ പ്രതികാരമായാണ് കേന്ദ്രം സുരക്ഷ പിന്‍വലിച്ചതെന്ന് എന്‍സിപി കുറ്റപ്പെടുത്തി.
സുരക്ഷ പിന്‍വലിച്ച നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും ശരത് പവാര്‍ മുതിര്‍ന്ന നേതാവാണെന്ന കാര്യം മറക്കരുതെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റാവൂത്ത് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവങ്ങള്‍ മോദി ഓര്‍മിക്കണമെന്നും സഞ്ജയ് റാവൂത്ത് പ്രതികരിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്പിജി സുരക്ഷാ സേനയെയും കേന്ദ്രം പിന്‍വലിച്ചിരുന്നു.
Story Highlights- center withdrawn,Sharad Pawar’s security, NCP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here