‘ഞാനും അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണം’ ബിലാല്‍ ഉടന്‍ ഉണ്ടാവുമെന്ന സൂചനയുമായി ഗോപി സുന്ദര്‍

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ഉടന്‍ ഉണ്ടാവുമെന്ന സൂചനയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദും ഗോപി സുന്ദറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് ബിലാലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഗോപി സുന്ദര്‍ വീണ്ടും സജീവമാക്കിയത്.

‘ഞാനും അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണം ‘ എന്നായിരുന്നു ഗോപി സുന്ദറിന്‍ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയെ നായകനാക്കി അനൗണ്‍സ് ചെയ്യപ്പെട്ട പ്രോജക്ടുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ഒന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’. അമല്‍ നീരദ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ‘ബിഗ് ബി’യിലെ മമ്മൂട്ടി കഥാപാത്രം പുനരവതരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്നായിരുന്നു ബിഗ് ബിയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് ഏറെക്കാലമായെങ്കിലും പിന്നീട് അതിനെക്കുറിച്ചുള്ള ഒഫിഷ്യല്‍ അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു.

ബിലാലി’നെ വീണ്ടും കാണാനാവുക എന്നത് മമ്മൂട്ടി ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യമായിരുന്നു. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം ഫേസ്ബുക്കില്‍ മമ്മൂട്ടി നടത്തിയ ലൈവില്‍ ആരാധകന്‍ ബിലാല്‍ എന്ന് വരുമെന്ന് ചോദ്യം ഉന്നയിച്ചിരുന്നു. ‘ബിലാല്‍ എന്നാണ് റിലീസ്?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Story Highlights- Bilal, second part,Mammootty,Big bനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More