കോഴിക്കോട്ട് രാത്രി പെട്രോൾ മോഷണം പതിവാകുന്നു; കാമറയിൽ കുടുങ്ങി കുട്ടിക്കളളന്മാർ

കോഴിക്കോട് നഗരത്തിൽ കുട്ടിക്കള്ളൻമാർ പെരുകുന്നു. പെട്രോൾ- വാഹന മോഷണ കേസുകളാണ് നഗരത്തിൽ പെരുകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മീഞ്ചന്ത വട്ടകിണർ ഭാഗത്തെ വിവിധ വീടുകളിലെ ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷണം പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. മോഷണം പതിവായതോടെ ചിലങ്ക റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ വീടുകളിൽ സിസിടിവി സ്ഥാപിച്ചിരുന്നു. ഇതോടെയാണ് പതിനഞ്ചും പതിനാറും വയസുള്ള കുട്ടികള്ളൻമാർ കുടുങ്ങിയത്.
Read Also: വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ
അർധരാത്രി വളരെ കൂളായി സ്വസ്ഥമായി ഇരുന്നും കഥ പറഞ്ഞുമാണ് പെട്രോൾ ഊറ്റിയെടുക്കുന്നത്. പതിവായി മോഷണം നടത്തുന്ന വീട്ടിൽ സിസിടിവി കാമറ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ അതിന്റെ കലിപ്പും മുഖം മറക്കാതെ തന്നെ കാമറയിൽ കാണിച്ചാണ് ഇവർ മടങ്ങിയത്. ബന്ധപ്പെട്ടവർ സിസിടിവി ദൃശ്യങ്ങളടക്കം നൽകി മാറാട് പൊലീസിൽ പരാതി നൽകി.
kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here