കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു; പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ല

കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. സോണിയാ ഗാന്ധി അംഗീകരിച്ച 47 അംഗ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കെപിസിസി പുതിയ ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 47 അംഗ പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ല. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. സെക്രട്ടറിമാരുടെ പേരും പ്രഖ്യാപിച്ച പട്ടികയില്‍ ഇല്ല.

വൈസ് പ്രസിഡന്റുമാര്‍

പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെ പി ധനപാലന്‍. കെ സി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ശങ്കര്‍, സി പി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി സിദ്ദിക്ക്, ശരത്ചന്ദ്ര പ്രസാദ്, എഴുകോണ്‍ നാരായണന്‍.

ജനറല്‍ സെക്രട്ടറിമാര്‍

എ പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എന്‍ സുബ്രഹ്മണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ പി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി ആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ എബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ഡി സോന, ഒ അബ്ദുള്‍ റഹ്മാന്‍ കുട്ടി, ഷാനവാസ് ഖാന്‍, ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ് എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയവര്‍.

 

Story Highlights-KPCC, first list of office bearers 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top