Advertisement

മരണവാറന്റ് സ്റ്റേ ചെയ്യണം; നിർഭയ കേസ് പ്രതികൾ കോടതിയിൽ

January 24, 2020
0 minutes Read

മരണവാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ കോടതിയിൽ. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് പ്രതികളായ പവൻകുമാർ ഗുപ്തയും അക്ഷയ് കുമാറും ഹർജി സമർപ്പിച്ചത്.

ദയാഹർജിയും തിരുത്തൽ ഹർജിയും സമർപ്പിക്കേണ്ടതുണ്ടെന്നും എന്നാൽ ഇതിനാവശ്യമായ രേഖകൾ തിഹാർ ജയിൽ അധികൃതർ നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും രേഖകൾ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും പ്രതികളുടെ ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, പ്രതികളെ തൂക്കിലേറ്റുന്നതിന് മുൻപ് കാണേണ്ട ബന്ധുവിന്റെ പേര് കൈമാറണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ പ്രതികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി.

2012ലെ നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിനിടെ വിനയ് ശർമ ഇതുവരെ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top