പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഐഎമ്മിൽ നേതാക്കൾ തമ്മിൽ ഭിന്നാഭിപ്രായം

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളിയും, അലനും താഹയും മാവോയിസ്റ്റുകൾ എന്നാവർത്തിച്ചും സിപിഐഎം സംസ്ഥാന സെന്റർ. ഇതോടെ അലന്റെയും താഹയുടേയും അറസ്റ്റിൽ സിപിഐഎമ്മിലെ ഭിന്നത മറ നീക്കി പുറത്തെത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോഴും സിപിഐഎമ്മുകാരെന്നായിരുന്നു പി മോഹനൻ ഇന്നലെ പറഞ്ഞത്.
Read Also: വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളജിന്റെ പേര് മാറ്റി; ഗോകുലം ഗോപാലൻ ചെയർമാൻ
പി മോഹനന്റെ നിലപാട് തളളി എംവി ഗോവിന്ദൻ രംഗത്തെത്തി. ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴവും പരപ്പും മാത്രമേ അറിയാനുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പി ജയരാജനും പി മോഹനന്റെ നിലപാട് തളളി. അലനും താഹയും മാവോയിസ്റ്റുകൾ എന്നാവർത്തിച്ച ജയരാജൻ പാർട്ടിക്ക് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണെന്നും പറഞ്ഞു. നേരത്തെ അലന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ച ധനമന്ത്രി തോമസ് ഐസക് പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
അതേ സമയം, പി മോഹനന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. കേസ് സംബന്ധിച്ച് സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടിയുടെ നിലപാട്. ഡിജിപിയുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഡിജിപി ഏൽപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
pantheeramkavu uapa case, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here