‘വീട് തലയിലേറ്റുന്ന മന്ത്രി വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കുട്ടികൾ തീ തിന്നേണ്ടി വരില്ലായിരുന്നു’; വിമർശിച്ച് സുപ്രഭാതം

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം എഡിറ്റോറിയൽ. കീം പ്രവേശനത്തിന് വിദഗ്ധ സമിതി റിപ്പോർട്ട് ഉണ്ടായിട്ടും, അതിൽ പറയാത്തത് നടപ്പിലാക്കി. ബിരുദ പഠനം മൂന്നിൽ നിന്ന് നാലുവർഷമാക്കിയപ്പോഴും പ്രത്യേക പഠനം നടത്തിയില്ലെന്നും കുറ്റപ്പെടുത്തൽ. ഉന്നത വിദ്യാഭ്യാസം കുളംതോണ്ടിയ സ്ഥിതിയിലെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.
എവിടെവിടെ പോയാലും വീട് തലയിലേറ്റുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി തൽക്കാലത്തേക്ക് അതൊന്ന് ഇറക്കി വെച്ച് വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിൻറെ പേരിൽ കുട്ടികളും രക്ഷിതാക്കളും എങ്ങനെ തീ തിന്നേണ്ടി വരില്ലായിരുന്നുവെന്ന് ലേഖനത്തിൽ വിമർശം. വിദഗ്ധ സമിതി റിപ്പോർട്ട് ഉണ്ടായിട്ടും അതിൽ പറയാത്തത് നടപ്പിലാക്കി. നിർദേശിച്ചത് നടപ്പിലാക്കിയില്ലെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
Read Also: ‘സ്റ്റാലിന്റേത് സോറി മോഡൽ സർക്കാർ; കസ്റ്റഡി മരണങ്ങളിൽ മുഖ്യമന്ത്രി മാപ്പ് പറയണം’; വിജയ്
സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്ത ഇടതുപക്ഷത്തിന് സ്വകാര്യവിദേശ സർവകലാശാലകൾക്ക് പരവതാനി വിരിക്കാൻ മടിയില്ല. ആർട്സ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കുടുംബാസൂത്രണം നടത്തിയത് കൊണ്ടല്ല. കുട്ടികൾ പുറത്തേക്ക് പോകുന്നത് കൊണ്ടാണെന്ന് സുപ്രഭാതം എഡിറ്റോറിയലിൽ രൂക്ഷവിമർശനം ഉയർന്നു. ഉന്നത വിദ്യാഭ്യാസരംഗം ഇപ്പോൾ ഭരിക്കുന്നത് സംഘപരിവാർ. ഇതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷം നീങ്ങുന്നുവെന്ന് എഡിറ്റോറിയലിൽ പറയുന്നു.
Story Highlights : Suprabhatam editorial against Minster R Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here