Advertisement

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ച സംഭവം; ബോട്ട് ഉടമയ്‌ക്കെതിരെ കേസ്

January 24, 2020
0 minutes Read

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിച്ച സംഭവത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ കേസെടുത്തു. അപകടത്തിൽപ്പെട്ട ബോട്ടിന് ലൈസൻസ് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബോട്ട് ഉടമയ്‌ക്കെതിരെ കേസെടുത്തത്. ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി.

ആലപ്പുഴ പാതിരാമണലിന് സമീപം ഇന്നലെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 13 പേരുമായി യാത്രതിരിച്ച ഓഷ്യാഡോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.

ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top