പാടത്ത് വളമിടാനും ഡ്രോണ്‍ ; കൃഷിയെ ഹൈടെക്കാക്കുന്ന പുതിയ രീതിക്ക് പത്തനംതിട്ടയില്‍ തുടക്കമായി

ഡ്രോണുകളുപയോഗിച്ച് പാടശേഖരങ്ങളില്‍ വളമിടുന്ന പുതിയ രീതിക്ക് പത്തനംതിട്ടയിലെ കൊടുമണില്‍ തുടക്കമായി. കൃഷി ഹൈടെക്കാക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരീക്ഷണം. നെല്‍ച്ചെടികള്‍ക്കിടയിലൂടെ നടന്ന് വളമിടുന്ന പരമ്പരാഗത രീതിക്ക് പകരം ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷിക്കാവശ്യമായ വളം നല്‍കുന്നതാണ് പുതിയ പദ്ധതി. പത്തനംതിട്ട ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഒരേക്കര്‍ നെല്‍പാടം മരുന്ന് തളിക്കാന്‍ വെറും പത്ത് മിനുട്ടാണ് ഡ്രോണിന് ആവശ്യം. അതിന് ഏകദേശം ആയിരം രൂപയാണ് ഇതിന് ചെലവ്.

ഓല കരിച്ചില്‍ പോലുള്ള രോഗബാധകളെ ചെറുക്കുവാനും ഒപ്പം കൃഷി രീതി മെച്ചപ്പെടുത്തുകയുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം വിളകളുടെ രോഗബാധ, വെള്ളത്തിന്റെ ലഭ്യത എന്നിവ നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കൃഷി ഭുമിയുടെ ചിത്രങ്ങള്‍ പുതിയ ഗവേഷണം നടത്തുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കാനാകും. കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയും കൃഷി വകുപ്പും ചേര്‍ന്നാണ് പുതിയ പദ്ധതി ഒരുക്കുന്നത്.

Story Highlights- Drone to fertilize the field, Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top