Advertisement

‘ഈ കോളജ് ഞാനിങ്ങെടുക്കുവാ’; അച്ഛനെ അനുകരിച്ച് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്: വീഡിയോ

January 25, 2020
Google News 5 minutes Read

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തൃശൂർ സ്ഥാനാർത്ഥിയായിരുന്നു നടൻ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞ ഒരു ഡയലോഗ് വൈറലായി. എനിക്ക് ഈ തൃശ്ശുര്‍ വേണം, നിങ്ങളെനിക്ക് തൃശ്ശൂര്‍ തരണം, ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന ആ ഡയലോഗ് ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ഗോകുൽ സുരേഷ് ഈ ഡയലോഗ് സ്വന്തം രൂപത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ്.

ഒരു കോളജിൽ അതിഥിയായി എത്തിയതാണ് ഗോകുൽ സുരേഷ്. അപ്പോൾ അച്ഛൻ്റെ ആ ഡയലോഗ് അവതരിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ആദ്യം ഒന്ന് സംശയിച്ചുവെങ്കിലും വിദ്യാർത്ഥികളുടെ കൂട്ടായ ആവശ്യത്തിനു മുന്നിൽ ഗോകുൽ വഴങ്ങി. ‘ഈ ഇക്ബാൽ കോളജ് എനിക്ക് വേണം. ഈ ഇക്ബാൽ കോളജ് നിങ്ങളെനിക്ക് തരണം. ഈ ഇക്ബാൽ കോളജ് ഞാനിങ്ങെടുക്കുവാ’- ഗോകുൽ മൈക്കിനു മുന്നിൽ നിന്ന് പറഞ്ഞു. ഓരോ വാചകങ്ങൾ അവസാനിക്കുമ്പോഴും വിദ്യാർത്ഥികൾ കയ്യടിച്ച് ഗോകുലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. സംഭവത്തിൻ്റെ വീഡിയോ വൈറലാണ്.

ഉൾട്ട എന്ന സിനിമയാണ് ഗോകുലിൻ്റേതായി അവസാനം പുറത്തിറങ്ങിയത്. സായാഹ്ന വാർത്തകൾ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അതേ സമയം, ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിൽ നിറയുകയാണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ശോഭനയാണ് നായിക. ദുൽഖർ സൽമാനും ചിത്രത്തിലുണ്ട്. നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരുടെ മകൻ നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍ എന്ന സിനിമ ഇന്ന് ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here