Advertisement

മലപ്പുറത്ത് സ്വര്‍ണക്കടത്തുകാരെ കൊള്ളയടിച്ചു; ഗത്യന്തരമില്ലാതെ സ്വര്‍ണക്കടത്തുകാര്‍ പൊലീസിന് പരാതി നല്‍കി

January 25, 2020
Google News 1 minute Read

മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വര്‍ണമാണ് ആറംഗ സംഘം കൊള്ളയടിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ 3.20 ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് കോഴിക്കോട് അത്തോളി സ്വദേശി 900 ഗ്രാം സ്വര്‍ണവുമായി കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണം വിമാനത്താവളത്തില്‍ കാത്തുനിന്ന മറ്റൊരു സംഘത്തിന് കൈമാറി. സ്വര്‍ണമെത്തിച്ച കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയ ശേഷം സംഘം യാത്ര തുടരുമ്പോഴാണ് ഇന്നോവ കാര്‍ പിന്തുടര്‍ന്നെത്തിയത്. വാഹനം കുറുകെയിട്ട് തടഞ്ഞ് ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. സ്വര്‍ണ കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരെ മര്‍ദിച്ചവശരാക്കി കാറുമായി കടന്നു.

35 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന് കാര്‍ മുസ്ല്യാര്‍ അങ്ങാടി പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ചു.
ഗത്യന്തരമില്ലാതെയാണ് സ്വര്‍ണക്കടത്തുകാര്‍ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൊള്ളസംഘത്തെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി ഇവരെ കൊള്ളയടിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ മടിക്കുന്നതാണ് സംഭവം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.

Story Highlights- gold smugglers, robbed,  Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here