സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ

സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയം സഭയിൽ അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും ഈ ഭാഗങ്ങൾ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർ സർക്കാറിനെ സമീപിക്കും.

നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സർക്കാർ കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് അയച്ചു നൽകുന്നത്. എന്നാൽ, സിഎഎ പരാമർശങ്ങൾ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയിമെങ്കിൽ എന്തു വേണമെന്നത് സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ് ഭവൻ നിയമവശം പരിശോധിക്കുകയാണ്. വിയേജിപ്പ് അറിയിച്ച് ചീഫ് സെക്രട്ടറിയെ ഗവർണർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top