Advertisement

നാട്ടിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് ഗ്രാമവാസിയുടെ ക്രൂരത; വൈറൽ വീഡിയോ

January 25, 2020
Google News 1 minute Read

നാട്ടിലിറങ്ങിയ കാട്ടാനയുടെ വാൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്ന ഗ്രാമവാസിയുടെ വീഡിയോ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ ഝാർ എന്ന ഗ്രാമത്തിൽ നിന്നാണ് ദൃശ്യങ്ങൾ. ഗ്രാമത്തിൽ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Read Also: ഒൻപതിന്റെ ഗുണനപട്ടിക എളുപ്പമാക്കി അധ്യാപിക, അഭിനന്ദിച്ച് ഷാരൂഖും ആനന്ദ് മഹീന്ദ്രയും; വീഡിയോ

വീഡിയോയിൽ വാലിൽ പിടിച്ച് വലിച്ചിട്ടും പ്രതികരിക്കാതിരിക്കുന്ന പിടിയാന മനുഷ്യരെ കണ്ട് തിരിഞ്ഞ് നടക്കുകയാണ്. കൂടെയുള്ളവരും വാലിൽ പിടിച്ച് വലിക്കുന്ന ആളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആനയെ ആക്രമിക്കാനായി ആയുധങ്ങൾ എടുക്കുന്ന ആളുകളും വീഡിയോയിലുണ്ട്.

വൈറലായ വീഡിയോയിൽ ആനയോട് ചെയ്യുന്ന ക്രൂരതയെ വിമർശിച്ച് നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. വീഡിയോ കാണാം,

 

 

elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here