Advertisement

ചൈനയില്‍ മലയാളികള്‍ സുരക്ഷിതര്‍; നോര്‍ക്ക റൂട്ട്‌സ്

January 25, 2020
2 minutes Read

ചൈനയിലെ മലയാളികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍. കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ സാധ്യമാക്കുന്നുണ്ടെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ പറഞ്ഞു. ചൈനയില്‍ മലയാളികള്‍ സുരക്ഷിതരാണെന്നും മലയാളി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ എംബസി നിരീക്ഷിക്കുകയാണെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ എംബസി വഴി നല്‍കിയിട്ടുണ്ട്.

വുഹാനിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടാന്‍ 8618612083629, 8618612083617 എന്നീ ഹോട്ട് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യങ്ങളിലും സഹായത്തിനും ഹോട്ട് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം എന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

 

Story Highlights- Malayalis Safe in China, NORKA ROOTS, Corona virus infection,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top